Friday 21 January 2011

Life Is Beautiful ( La vita è bella )


രസികന്‍ ആയ ഒരു ജൂത മതക്കരെന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ പ്രണയ മുഹൂര്‍ത്തങ്ങള്‍ ആണ് ആദ്യ പകുതി മുഴുവനും. തന്റെ സ്വതസിദ്ധമായ തമാശകളിലൂടെ,  നാസി ജയില്‍ ജീവിതം മകന്റെ മുന്‍പില്‍ ഒരു കളിയായി ചിത്രീകരിക്കുന്ന പിതാവിന്റെ കഥയാണ് രണ്ടാം പകുതി. ഒരു ഇംഗ്ലീഷ് പടം അല്ലെങ്കിലും, ലൈഫ് ഈസ്‌ ബ്യൂടിഫുള്‍ എന്ന പേരില്‍ ഇംഗ്ലീഷ് പ്രിന്റുകളും ലഭ്യമാണ്.
ഇത് വരെ ഈ സിനിമ കാണാത്ത സിനിമ പ്രേമികള്‍ ഇന്ന് തന്നെ കാണൂ......................






Saturday 8 January 2011

Apocalypto


മായന്‍ സാംസ്കാര കാലഘട്ടത്തിലെ, സമാധാന പ്രിയരായ ഒരു ആദിവാസി ഗോത്രക്കാരെ മറ്റൊരു ഗോത്രക്കാര്‍ വെട്ടയടുന്നതാണ് കഥാ തന്തു. ദൈവ പ്രീതിക്കായി ബലി നല്‍കുന്നതില്‍ നിന്നും തികച്ചും സാഹസികമായി ജഗ്വാര്‍ പോ എന്ന യുവാവ്‌ പൊരുതുന്നു, ഒപ്പം അയാളുടെ പ്രീയപ്പെട്ടവരെ സംരക്ഷിക്കുകയും ചെയ്യുന്നു. നിരവധി ആക്ഷന്‍ പടങ്ങളിലൂടെ (അഭിനയത്തില്‍ ) ലോക ശ്രദ്ധ പിടിച്ചു പറ്റിയ മെല്‍ഗിപ്സണ്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍(ഒപ്പം നിര്‍മാതാവും ). ചിത്രീകരണ രീതികളും,ലോകെഷനുകളുടെ തിരഞ്ഞെടുപ്പും മറ്റും ഗംഭീരം എന്ന് പറയാതെ വയ്യ. ഈ സിനിമ മുഴുവന്‍ കണ്ടിരിക്കാന്‍ അല്‍പ്പം മനക്കരുത്തും വേണം എന്നെത് മറ്റൊരു കാര്യം. ഏതായാലും ഒരു ശരാശരി സിനിമ ആസ്വാദകന്‍ തീര്‍ച്ചയായും ഈ സിനിമ ജീവിതത്തില്‍  കണ്ടിരിക്കണം.




Saving Private Ryan



The Green Mile





The Greatest Game Ever Played




Fight Club





The Motorcycle Diaries








Friday 7 January 2011

The Shawshank Redemption


IMDB ലോകത്തിലെ 250 ഏറ്റവും നല്ല പടങ്ങളുടെ ലിസ്റ്റില്‍ കുറച്ചു കാലമായി ഒന്നാം സ്ഥാനം ഈ പടം നില നിര്‍ത്തുന്നതില്‍ തെല്ലും അതിശയമില്ല. ഷോഷാങ്ക് എന്ന ജയിലില്‍ വച്ച് പരിജയപ്പെടുകയും പിന്നീട് അടുത്ത കൂട്ടുകാരാവുന്ന രണ്ടു പേരുടെ കഥ. ക്ലൈമാക്സ്‌ ഇവിടെ വിവരിക്കുനത് ഒരിക്കലും നന്നല്ല അതിനാല്‍ ഇത്രയും പറഞ്ഞു നിര്‍ത്തുന്നു. ഓസ്കാര്‍ അവാര്‍ഡിന് ഫോറെസ്റ്റ് ഗുംപിന്റെ കൂടെ മത്സരിക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍ ഒരു 7 എണ്ണം തീര്‍ച്ചയായും ഈ പടം സ്വന്തമാക്കിയേനെ.