ഓരോ സീനുകളും ഓരോ ഡയാലോഗുകളും നോള്ളന്‍ എത്ര വട്ടം ആലോചിചിട്ടയിരിക്കും ഇങ്ങനെ ഒരു സിനിമ ലോക ഭാഷക്കു സംഭാവന നല്‍കിയത്. രണ്ടു യുവ ജാലവിദ്യക്കാരുടെ (magicians) പരസ്പരം മത്സരിച്ചുകൊണ്ടുള്ള ജീവിതയാത്ര, ഉദ്വേകം നിറഞ്ഞ സീനുകളിലൂടെ അതിലുപരി മനോഹരമായ ഒരു ക്ലൈമാക്സ്. ആദ്യാവസാനം കണ്ണും കാതും സിനിമയില്‍ തറച്ചിരിത്തുന്ന ആഖ്യാന ശൈലി പ്രശംസനീയം തന്നെ.
I suggest You to Watch
ലോക സിനിമകളിലെ പ്രത്യേകിച്ചു ഇംഗ്ലീഷ് സിനിമകളിലെ ചില നല്ലത് എന്ന് ഞാന്‍ കരുതുന്നവയെ പറ്റി ഒരു ലഘു വിവരണം. അതിലുപരി ഇത്തരം സിനിമകള്‍ സ്നേഹിക്കുന്ന മലയാളികള്‍ക്ക് അഭിപ്രായങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒരു വേദി.
Wednesday 18 January 2012
Friday 21 January 2011
Life Is Beautiful ( La vita è bella )
രസികന്‍ ആയ ഒരു ജൂത മതക്കരെന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ പ്രണയ മുഹൂര്‍ത്തങ്ങള്‍ ആണ് ആദ്യ പകുതി മുഴുവനും. തന്റെ സ്വതസിദ്ധമായ തമാശകളിലൂടെ, നാസി ജയില്‍ ജീവിതം മകന്റെ മുന്‍പില്‍ ഒരു കളിയായി ചിത്രീകരിക്കുന്ന പിതാവിന്റെ കഥയാണ് രണ്ടാം പകുതി. ഒരു ഇംഗ്ലീഷ് പടം അല്ലെങ്കിലും, ലൈഫ് ഈസ് ബ്യൂടിഫുള്‍ എന്ന പേരില്‍ ഇംഗ്ലീഷ് പ്രിന്റുകളും ലഭ്യമാണ്.
ഇത് വരെ ഈ സിനിമ കാണാത്ത സിനിമ പ്രേമികള്‍ ഇന്ന് തന്നെ കാണൂ......................
Saturday 8 January 2011
Apocalypto
മായന്‍ സാംസ്കാര കാലഘട്ടത്തിലെ, സമാധാന പ്രിയരായ ഒരു ആദിവാസി ഗോത്രക്കാരെ മറ്റൊരു ഗോത്രക്കാര്‍ വെട്ടയടുന്നതാണ് കഥാ തന്തു. ദൈവ പ്രീതിക്കായി ബലി നല്‍കുന്നതില്‍ നിന്നും തികച്ചും സാഹസികമായി ജഗ്വാര്‍ പോ എന്ന യുവാവ് പൊരുതുന്നു, ഒപ്പം അയാളുടെ പ്രീയപ്പെട്ടവരെ സംരക്ഷിക്കുകയും ചെയ്യുന്നു. നിരവധി ആക്ഷന്‍ പടങ്ങളിലൂടെ (അഭിനയത്തില്‍ ) ലോക ശ്രദ്ധ പിടിച്ചു പറ്റിയ മെല്‍ഗിപ്സണ്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍(ഒപ്പം നിര്‍മാതാവും ). ചിത്രീകരണ രീതികളും,ലോകെഷനുകളുടെ തിരഞ്ഞെടുപ്പും മറ്റും ഗംഭീരം എന്ന് പറയാതെ വയ്യ. ഈ സിനിമ മുഴുവന്‍ കണ്ടിരിക്കാന്‍ അല്‍പ്പം മനക്കരുത്തും വേണം എന്നെത് മറ്റൊരു കാര്യം. ഏതായാലും ഒരു ശരാശരി സിനിമ ആസ്വാദകന്‍ തീര്‍ച്ചയായും ഈ സിനിമ ജീവിതത്തില്‍ കണ്ടിരിക്കണം.
Subscribe to:
Posts (Atom)